എല്ലാവരുടെയും അടുക്കളയിൽ നിറ സാന്നിധ്യമായ ഒന്നാണ് ഉരുളക്കിഴങ്ങ്. വ്യത്യസ്ത തരം കറികൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ്, ആരോഗ്യകരമാണോ എന്ന കാര്യത്തിൽ തർക്കമാണ്.
പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഉരുളക്കിഴങ്ങ്. മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയ ഇലക്ട്രൊലൈറ്റുകളും വൈറ്റമിൻ സി യും ഇതിൽ അടങ്ങിയിട്ടുണ്ട്.
വൈറ്റമിൻ സി അടങ്ങിയ ഉരുളക്കിഴങ്ങ് രോഗപ്രതിരോധശക്തി വർധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഉരുളക്കിഴങ്ങിലടങ്ങിയ നാരുകളും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്.
ഉരുളക്കിഴങ്ങിൽ പൊതുവെ കാലറിയും കൊഴുപ്പും കുറവാണ്. 100 ഗ്രാം ഉരുളക്കിഴങ്ങളിൽ 77 കാലറി, 2 ഗ്രാം പ്രോട്ടീൻ, 2 ഗ്രാം ഫൈബർ ഇവയാണ് അടങ്ങിയിരിക്കുന്നത്. മറ്റ് പല ഭക്ഷണങ്ങളിലും കാലറിയും കൊഴുപ്പും വളരെ കൂടുതലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക