വണ്ണമുള്ളവർ സമൂഹത്തിൽ നിന്നും നേരിടേണ്ടിവരുന്ന പരിഹാസം ചെറുതല്ല. പലരുടെയും മുന്നിൽ ഇവർ നിരവധി തവണ പരിഹാസപാത്രമായി മാറാറുണ്ട്. വണ്ണം കുറയ്ക്കുന്നതിനായി മുട്ട ഈ വിധത്തിൽ ഉപയോഗിച്ചാൽ മതി.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഒരു ഭക്ഷണമാണ് മുട്ട. മുട്ടയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പ്രോട്ടീനും മറ്റു പോഷകങ്ങളും വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കലോറി താരതമ്യേന കുറവായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും.
ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിനും ഇൻസുലിൻ സ്പൈക്കുകൾ കുറയ്ക്കുന്നതിനും സഹായിക്കും. മുട്ട കൊണ്ടുണ്ടാക്കുന്ന സാലഡ് ശരീരഭാരം കുറയ്ക്കാൻ വളരെ ഉത്തമമായ ഒരു പ്രതിവിധിയാണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ആദ്യം തന്നെ രണ്ട് മുട്ട പുഴുങ്ങിയെടുത്ത് ചെറിയ കഷണങ്ങൾ ആക്കി വയ്ക്കാം. ഇതിലേക്ക് കുറച്ച് ചീര അരിഞ്ഞതും തക്കാളി ചെറുതായി അരിഞ്ഞതും കുറച്ച് കാബേജ്, അല്പം ഒലിവ് ഓയിൽ, രണ്ട് ടീസ്പൂൺ നാരങ്ങാനീര്, അര ടീസ്പൂൺ ചതച്ച വറ്റൽ മുളക്, തുളസിയില, കുറച്ച് ഉണങ്ങിയ ഒറിഗാനോ എന്നിവ ചേർത്തുകൊടുത്തതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം. മുട്ട കൊണ്ടുള്ള സാലഡ് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക