എഐസിസി വർക്കിംഗ് കമ്മിറ്റിയിൽ രമേശ് ചെന്നിത്തലയെ അവഗണിച്ചതിൽ യുഡിഎഫ് ഘടക കക്ഷികളിലും അതൃപ്തിയെന്ന് റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം ഒരു തർക്ക സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ഘടക കക്ഷികളുടെ അഭിപ്രായം.
പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തലയ്ക്ക് മാന്യമായ പരിഗണന നൽകണമായിരുന്നുവെന്നാണ് ലീഗ് ഉൾപ്പെടെയുള്ള കക്ഷികൾ ആവശ്യപ്പെടുന്നത്. അതേസമയം, രമേശ് ചെന്നിത്തലയ്ക്ക് അർഹമായ പരിഗണന നൽകിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു.
രമേശ് ചെന്നിത്തലയ്ക്ക് പുതിയ സ്ഥാനങ്ങൾ കിട്ടാൻ സാധ്യതയുണ്ട്. മറ്റു കാര്യങ്ങൾ സെപ്റ്റംബർ ആറാം തീയതി പറയാം. രമേശിന് മാനസികപ്രയാസമുണ്ടായെങ്കില്‍ അദ്ദേഹം പറയും. എല്ലാവരുടെയും മനസറിഞ്ഞ് സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹം തൃപ്തനാണെന്നും പുതിയ സ്ഥാനങ്ങള്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നും കെ. സുധാകരന് കണ്ണൂരില്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക