മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ അഭിമാന പദ്ധതി ഗഗൻയാൻ ദൗത്യത്തിൽ സാങ്കേതിക ഉപദേഷ്ടാവായി മലയാളി നാവികൻ അഭിലാഷ് ടോമിയെ നിയോഗിച്ചു. ബഹിരാകാശത്തു നിന്നും മടങ്ങിയെത്തുന്ന ബഹിരാകാശ യാത്രി കരുടെ വാഹനം കടലിൽ ഇറക്കാനാണ് ഇസ്രോ ലക്ഷ്യമിടുന്നത്. ബഹിരാകാശ യാത്രികർക്ക് രക്ഷാപ്രവർത്തകർ എത്തുംവരെ ക്രൂ മൊഡ്യൂളിൽ കടലിൽ കഴിയാൻ സാധിക്കുന്ന തരത്തിലുള്ള പരിശീലനമാണ് നാവികൻ അഭിലാഷ് ടോമി നൽകുക.
നാവികസേനയുടെ സാഗർ പരിക്രമ 2 പദ്ധതിയുടെ ഭാഗമായി തായ്വഞ്ചിയിൽ ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ ലോകം ചുറ്റി വന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതി നേടിയ വ്യക്തിയാണ് അഭിലാഷ് ടോമി. അടുത്തിടെ ഗോൾഡൻ ഗ്ലോബ് പായ് വഞ്ചിയോട്ടത്തിൽ രണ്ടാം സ്ഥാനത്ത് നേടിക്കൊണ്ട് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യക്കാരനായി മാറി അഭിലാഷ് ടോമി.
ഇന്ത്യൻ നാവികസേനയുടെ ഒറ്റയ്ക്കൊരു വനിത നടത്തുന്ന സമുദ്ര പരിക്രമണ പദ്ധതിയായ സാഗർ പരിക്രമ 4നും അഭിലാഷ് ടോമിയുടെ സാങ്കേതിക മേൽനോട്ടം ഉണ്ട്. ഒരേസമയം കടലിലും ബഹിരാകാശത്തുമായുള്ള പരിക്രമണ പദ്ധതികളുടെ ഭാഗമാകുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് അഭിലാഷ് ടോമി സമൂഹമാധ്യമത്തിൽ കുറിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക