പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന ഘട്ടമായ സ്പോട്ട് അലോട്ട്മെന്റ് സംസ്ഥാനത്ത് ആകെ ലഭിച്ചത് 2401 അപേക്ഷകൾ. ആകെ ലഭിച്ച 2401 അപേക്ഷകളിൽ 1259 അപേക്ഷകളും മലപ്പുറത്ത് നിന്നാണ്. ഇത് പ്രവേശനത്തിന് ലഭ്യമായ സീറ്റുകളെക്കാൾ കൂടുതലാണ്. ആകെ 977 സീറ്റുകളിലേക്കാണ് 1259 പേർ ജില്ലയിൽ നിന്നും അപേക്ഷിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിൽ 354 അപേക്ഷകളും കോഴിക്കോട് ജില്ലയിൽ 260 അപേക്ഷകരും ആണ് ഉള്ളത്.
നേരത്തെ പ്രസിദ്ധീകരിച്ച ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കാണ് അപേക്ഷിക്കാൻ അവസരം നൽകിയത്. സംസ്ഥാനത്ത് ആകെയുള്ള 22067 സീറ്റുകളിലേക്ക് ആകെ അപേക്ഷിച്ചത് 2401 പേരാണ്. 2703 സീറ്റുകൾ ഉള്ള എറണാകുളം ജില്ലയിലേക്ക് പതിമൂന്ന് അപേക്ഷകർ മാത്രമാണുള്ളത്. 2279 സീറ്റുള്ള പത്തനംതിട്ട ജില്ലയിൽ ആകെയുള്ളത് ഒരു അപേക്ഷകൻ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക