മൺസൂൺ ബംപറിന്റെ ഒന്നാം സമ്മാന തുകയായ പത്തുകോടി രൂപ ഹരിത കർമ്മ സേനാംഗങ്ങൾ ഏറ്റുവാങ്ങി. ഒന്നാം സമ്മാനത്തുകയായ പത്തുകോടി രൂപ സർക്കാർ ഓണസമ്മാനമായി ഹരിത കർമ്മ സേനാംഗങ്ങൾക്ക് കൈമാറി. ആദ്യമായാണ് ലോട്ടറി ജേതാക്കളെ ക്ഷണിച്ചുവരുത്തി സർക്കാർ സമ്മാനത്തുക കൈമാറുന്നത്. ഇത്തവണത്തെ ഓണം ബമ്പറിലും ഇവർ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുന്നുണ്ട്.
മൺസൂൺ ബംപർ ജേതാക്കളായ ഹരിത കർമ്മ സേനാംഗങ്ങളായ ലീലയും കൂട്ടുകാരായ പത്തുപേരും ഇന്നലെ തന്നെ സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് തലസ്ഥാനത്തെത്തിയിരുന്നു. നറുക്കെടുപ്പ് നടന്ന അതേ വേദിയിൽ തന്നെയാണ് സമ്മാനത്തുകയും സമ്മാനിച്ചത്. നറുക്കെടുപ്പിന്റെ ദൃശ്യങ്ങൾ അവർക്കായി വേദിയിൽ പ്രദർശിപ്പിച്ചു. സന്തോഷം സമ്മാനിച്ച ദൈവത്തിനും സർക്കാരിനും നന്ദിയുണ്ടെന്ന് സമ്മാനാർഹരിൽ ഒരാളായ ലീല പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത തദ്ദേശ മന്ത്രിയുമായി ഹരിത കർമ്മ സേനാംഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾഅവർ പങ്കിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക