മലയാളികളുടെ പ്രിയതാരമാണ് നവ്യാനായർ. ഒത്തിരി നല്ല ചിത്രങ്ങളിലൂടെ ഒരു ഇടവേളയ്ക്കുശേഷം സിനിമയിലും സോഷ്യൽ മീഡിയയിലും വീണ്ടും സജീവമാകുകയാണ് താരം. താരത്തിന്റെ ഓണം ലുക്കിലുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ വീഡിയോക്ക് കമന്റ് മായി രംഗത്ത് വന്നത്. ‘എന്റെ ചേച്ചി കുട്ടിയെ എന്ത് രസാ കാണാൻ’ എന്ന്കമന്റ് ഇട്ട ഒരു ആരാധികയ്ക്ക് നവ്യ മറുപടിയും നൽകിയിട്ടുണ്ട്.
ഏക്തയുടെ കോസ്റ്റ്യൂം ആണ് നവ്യ ധരിച്ചിരിക്കുന്നത്. രാഖിയാണ് താരത്തിന്റെ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. നീണ്ട 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരുത്തി എന്ന സ്ത്രീ കേന്ദ്രീകൃത സിനിമയിൽ നായിക വേഷം ചെയ്തുകൊണ്ടാണ് നവ്യ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത്. ജാനകി ജാനേ എന്ന ചിത്രമാണ് ഒടുവിൽ നവ്യയുടേതായി തീയേറ്ററിൽ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക