വെണ്ണ കഴിക്കാന്‍ ഇഷ്ടമുള്ളവരാണ് എല്ലാവരും. വിറ്റാമിനുകളും പ്രോട്ടീനും നിറയെ അടങ്ങിയ വെണ്ണ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ എ, ബി12 തുടങ്ങിയവ ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ വെണ്ണയിൽ കാത്സ്യത്തിന്റെ അളവും കൂടുതലാണ്.
ദിവസവും പതിവായി വെണ്ണ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
വെണ്ണയിൽ വിറ്റാമിന്‍ എ, ഇ, ഡി, കെ എന്നിവയുണ്ട്. വിറ്റാമിൻ എ ധാരാളം അടങ്ങിയ വെണ്ണ പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്.
മലബന്ധം തടയാൻ ഏറ്റവും ഉത്തമമാണ് വെണ്ണ. ദിവസവും രാവിലെ വെറും വയറ്റിൽ വെണ്ണ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഏറെ സഹായിക്കും. ആർത്തവ സമയത്തെ വയറു വേദന, നടുവേദന എന്നിവ അകറ്റാനും വെണ്ണ ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക