പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. വിതരണാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സിവിൽ സപ്ലൈസ് വകുപ്പ് ഇലക്ഷൻ കമ്മീഷന് കത്ത് നൽകിയിട്ടുണ്ട്.
കഴിഞ്ഞദിവസം മുതൽ സംസ്ഥാനത്തെ മഞ്ഞ കാർഡ് ഉടമകൾക്ക് റേഷൻകടകൾ വഴി ഓണക്കിറ്റ് കൈപ്പറ്റാം എന്ന് അറിയിച്ചിരുന്നു. മിൽമയിൽ നിന്നും ലഭ്യമാക്കുന്ന ചില ഉൽപ്പന്നങ്ങൾ കിട്ടാതിരുന്നതിനെ തുടർന്ന് ആദ്യദിവസം നൽകിയ പിറ്റേ ഇത് ഉൾപ്പെടുത്താൻ ആയിരുന്നില്ല. 14 ഇനം സാധനങ്ങളടങ്ങിയ 6.07 ലക്ഷം കിറ്റുകളാണ് സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക