ആപ്പിൾ 2023ൽ തന്നെ ഐഫോണുകളുടെ പ്രൊമോഷണൽ വീഡിയോകൾ സൃഷ്ടിക്കാൻ തുടങ്ങിയെന്ന് സൂചിപ്പിക്കുന്ന വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മെക്സിക്കോ സിറ്റിയിലെ മുൻനിര സ്റ്റോറിൽ നിന്ന് കാമ്പെയിനായി ആപ്പിൾ പ്രൊമോഷണൽ വീഡിയോ ചിത്രീകരിക്കാൻ തുടങ്ങിയെന്നാണ് സൂചന.
ഐഫോൺ 13, ഐഫോൺ 14 എന്നിവയ്ക്കായി മുമ്പ് ഗൈഡഡ് ടൂറുകൾ നടത്തിയ അതേ നടന്റെ സാന്നിധ്യമാണ് ഈ കാമ്പെയ്നിലെ പ്രത്യേകത.
ഐഫോൺ 15 പ്രോ മാക്സിന് പുതിയ പെരിസ്കോപ്പ് ലെൻസ് ഉണ്ടാകുമെന്ന അഭ്യൂഹമുണ്ട്. അതിനാൽ, ഉയർന്ന ഒപ്റ്റിക്കൽ സൂം ഉള്ള ക്യാമറ സാമ്പിളുകൾ പ്രദർശിപ്പിക്കാൻ ആപ്പിൾ മെക്സിക്കോ സിറ്റി ഉപയോഗിച്ചേക്കാം. പുതിയ മോഡലിന് 5-6x ഒപ്റ്റിക്കൽ സൂമിനുള്ള സപ്പോർട്ട് ലഭിക്കുമെന്ന് പറയപ്പെടുന്നു. നേരത്തെ ന്യൂയോർക്കിലെയും കാലിഫോർണിയയിലെയും ഐക്കണിക് ലൊക്കേഷനുകളിലൂടെ താരം ഏറ്റവും പുതിയ ഐഫോണുകളുമായി ഉലാത്തുന്നത് കാമ്പെയ്നുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആപ്പിൾ ഇത്തവണ മെക്സിക്കോ സിറ്റിയാണ് തിരഞ്ഞെടുത്തത് എന്നതിനാൽ ഗൈഡഡ് ടൂറുകൾ പ്രദർശിപ്പിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര കേന്ദ്രമായി ഇത് അടയാളപ്പെടുത്തപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക