മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമയും പബ്ലിഷറുമായ സാജൻ സ്കറിയ നിലമ്പൂരിൽ അറസ്റ്റിലായി. നിലമ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാനായി നിലമ്പൂരിൽ എത്തിയപ്പോഴാണ് തൃക്കാക്കര പോലീസ് നിലമ്പൂരിൽ എത്തി ഇയാളെ അറസ്റ്റ് ചെയ്തത്.
നിലമ്പൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സ്കറിയയുടെ പരാതിയിൽ സാജന് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി നിലമ്പൂർ പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ കോടതി ഇയാളുടെ മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കാനിരിക്കെയാണ് തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് അന്യായമാണ് എന്നും പിണറായിസത്തിനെതിരായ പോരാട്ടം താൻ തുടരുമെന്നും ഷാജൻ സ്കറിയ പ്രതികരിച്ചു. അറസ്റ്റ് ചെയ്ത ഷാജൻ സ്കറിയയെ തൃക്കാക്കര സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക