തിരുവനന്തപുരം: ഓണത്തിന്റെ സങ്കല്പം പോലെ പരമ ദരിദ്രര്‍ ഇല്ലാത്ത കേരളത്തിലേക്ക് നടന്നടുക്കുകയാണ് നാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2025 നവംബര്‍ 1 ന് പരമ ദരിദ്രര്‍ ഇല്ലാത്ത നാടായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് അസോസിയേഷന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളം പരമ ദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായാണ് പ്രത്യേക പരിപാടി തയ്യാറാക്കിയത്. അതിനായി കണക്കുകള്‍ തയ്യാറാക്കി. പരമ ദാരിദ്ര്യം അകറ്റാനുള്ള നടപടികള്‍ തുടങ്ങി. അതില്‍ ഒരു വിഭാഗം നവംബര്‍ ഒന്നോടെ പരമ ദരിദ്രര്‍ അല്ലാതാകും. നാടിന്റെ പിന്തുണയോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. മധ്യവരുമാന രാഷ്ട്രങ്ങളിലേത് പോലുള്ള ജീവിത നിലവാരത്തില്‍ കേരളത്തിലെ ജനങ്ങളെ എത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക