കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികളായ ഡോക്ടര്‍മാരെയും നഴ്സുമാരെയും അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി പൊലീസ്. തുടര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ നിയമോപദേശം ലഭിച്ചു. ജില്ല ഗവൺമെന്റ് പ്ലീഡറാണ് നിയമോപദേശം നൽകിയത്. പൊലീസ് കണ്ടെത്തൽ പ്രകാരം ഡോക്ടർമാരെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ല.
മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം പൊലീസ് എടുത്ത കേസില്‍ ഐപിസി 338 പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യുന്നതും കുറ്റപത്രം സമര്‍പ്പിക്കുന്നതും ഉള്‍പ്പെടെയുടെ നടപടികള്‍ സ്വീകരിക്കും.
ഹർഷിനയുടെ പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ, അന്നത്തെ രണ്ട് പി ജി ഡോക്ടർമാർ, രണ്ട് നഴ്സുമാർ എന്നിവർ കുറ്റക്കാരാണെന്നാണ് പൊലീസ് കണ്ടത്തെൽ. രണ്ടുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണു ചുമത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക