ദില്ലി: എല്ലാവർക്കും ഓണാശംസകൾ അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻറെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി ഓണ സന്ദേശത്തിൽ പറഞ്ഞു. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം കൂടിയാണ് ഓണം. രാജ്യത്ത് സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.
ഐക്യത്തിന്റെയും വിളവെടുപ്പിന്റെയും സാംസ്കാരിക സമൃദ്ധിയുടെയും ആഘോഷമാണ് ഓണമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക