സൂപ്പർ ബ്ലൂ മൂൺ എന്ന അപൂർവ്വ പ്രതിഭാസം ആകാശത്ത് വീണ്ടും എത്തുന്നു. ഇന്ന് രാത്രി 7.30ന് എത്തുന്ന സൂപ്പർമൂൺ ഇന്ത്യയിൽ ആരംഭിക്കുന്നത് രാത്രി 9.30ന് ആണ്. രാവിലെ 7.30 ഓടെ ബ്ലൂ മൂൺ അതിന്റെ പാരമ്യത്തിൽ എത്തും. അടുത്ത സൂപ്പർ ബ്ലൂ മൂൺ സംഭവിക്കുക 14 വർഷങ്ങൾക്ക് ശേഷം 2037 ജനുവരിയിലും പിന്നെ മാർച്ചിലും എന്നാണ് നാസ നൽകുന്ന വിവരം.
ബ്ലൂ മൂണിനൊപ്പം നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ കാണാൻ സാധിക്കുന്ന വിധത്തിൽ ശനിഗ്രഹവും ഉണ്ടാകും. ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്തുനിൽക്കുന്ന ഘട്ടത്തിലാണ് സൂപ്പർമൂൺ എന്ന അപൂർവ്വ പ്രതിഭാസം സംഭവിക്കുന്നത്. നാല് പൂർണ്ണചന്ദ്രന് ശേഷം വരുന്ന പൂർണ്ണചന്ദ്രൻ ആണ് ബ്ലൂ മൂൺ എന്ന് അറിയപ്പെടുന്നത്. ചന്ദ്രൻ സാധാരണയേക്കാൾ ഏറെ വലുപ്പത്തിലും വെളിച്ചത്തിലും കാണാനാകും എന്നതാണ് സൂപ്പർ ബ്ലൂ മൂണിന്റെ പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക