ദുബായ് ഫ്രെയിമിൽ ഊഞ്ഞാലാടുന്ന മാവേലിയുടെയും ഓണസദ്യയുടെയും ചിത്രം പങ്കുവെച്ച് ഓണാശംസകൾ നേരുകയാണ് ദുബായ് കിരീട അവകാശിയായ ശൈഖ് ഹംദാൻ. നാക്കിലയിൽ 27 കൂട്ടം വിഭവങ്ങൾ അടങ്ങിയ സദ്യയുടെ ചിത്രം പങ്കുവെച്ച് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഹംദാൻ ഓണാശംസകൾ അറിയിച്ചത്.
നിലവിൽ യുകെയിൽ അവധി ആഘോഷിക്കുകയാണ് ശൈഖ് ഹംദാൻ. ദുബായ് കിരീടാവകാശിയായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂമിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 160 ലക്ഷം ഫോളോവേഴ്സ് ഉണ്ട്. അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയുള്ള ഓണാശംസ പ്രവാസികളുടെ മനം കവർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക