കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ച് കൊണ്ട് ശിവമോഗ കൂവേമ്പു വിമാനത്താവളം നാളെ പ്രവർത്തനം തുടങ്ങും. ഇൻഡിഗോ എയർലൈൻസ് ആണ് ശിവമോഗ ബംഗളൂരു റൂട്ടിൽ ആദ്യമായി സർവീസ് നടത്തുന്നത്. ബംഗളൂരുവിൽ നിന്ന് നാളെ രാവിലെ പുറപ്പെടുന്ന ഇൻഡിഗോ വിമാനം രാവിലെ 11.05ന് ശിവമോഗയിലെത്തും. 11.25ന് തിരികെ ബാംഗ്ലൂരിലേക്ക് തിരിക്കുന്ന വിമാനം 12.25ന് തിരിച്ച് ബംഗളൂരുവിലെത്തും.
മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ, മന്ത്രി മധു ബംഗാരപ്പാ, മന്ത്രി എംബി പാട്ടീൽ തുടങ്ങിയവർ വിമാനത്തിലെ യാത്രക്കാരാവും. കഴിഞ്ഞ ഫെബ്രുവരി 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത വിമാനത്താവളം പണി പൂർത്തിയാകാതിരുന്നതിനാൽ വിമാന സർവീസ് തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. ഉദ്ഘാടനം കഴിഞ്ഞ് ആറുമാസത്തിനുശേഷമാണ് ഇപ്പോൾ വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ തുടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക