തിരുവനന്തപുരം: ഓണം ബംബർ ലോട്ടറി ഉത്രാട ദിനത്തിൽ രണ്ട് ലക്ഷത്തോളം വിൽപ്പന നടന്നു. ഓണം ബംബറിന്റെ രണ്ടാമത്തെ ഉയർന്ന വിൽപന രേഖപ്പെടുത്തിയത് ഉത്രാട ദിവസമാണ്. ഓണം ബംബർ ടിക്കറ്റുകളുടെ ആകെ വിൽപന 36 ലക്ഷമായി.
ഉത്രാട ദിവസമായ തിങ്കളാഴ്ച മാത്രം വിറ്റത് 1,96,865 ടിക്കറ്റുകളാണ്. ഓണം ബംബർ വിൽപന തുടങ്ങി പതിനാറാം ദിവസം 2,26000 ടിക്കറ്റുകൾ വിറ്റുപോയിരുന്നു. പുതിയ സീരിയൽ നമ്പർ ടിക്കറ്റുകൾ വിപണിയിൽ എത്തിയതിനെ തുടർന്നായിരുന്നു ഈ റെക്കോർഡ് വിൽപ്പന. അതിന് ശേഷം ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത് ഉത്രാടത്തിനാണ്. തിങ്കളാഴ്ച വരെ വിറ്റ ആകെ ടിക്കറ്റുകളുടെ എണ്ണം 35,94,540 ആണ്.
കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ ഇതുവരെ പത്ത് ലക്ഷം ടിക്കറ്റുകളുടെ വർധനയുണ്ടെന്നാണ് ലോട്ടറി വകുപ്പ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക