കോട്ടയം: ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മൃതദേഹം റെയിൽവേ ട്രാക്കിലാണ് കണ്ടെത്തിയത്. വെള്ളൂർ സ്വദേശി പത്മകുമാര്‍ ആണ് മരിച്ചത്.
ഇന്നലെ രാത്രി 8:45 ഓടെയാണ് ഇയാൾ ഭാര്യ തുളസിയെ വെട്ടി പരിക്കേൽപ്പിച്ചത്. പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക