ആരോഗ്യകരമായ ശരീരത്തിന് ദിവസവും ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ദഹനക്കേടും മലബന്ധവും പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് ദിവസവും ഒരു നേരം ഇഞ്ചി വെള്ളം കുടിക്കുന്നത് സഹായിക്കും. വിവിധതരം ആരോഗ്യപ്രശ്നങ്ങൾക്ക് മികച്ച ഒരു പ്രതിവിധിയാണ് ഇഞ്ചി. ശരീരത്തിൽ ഉണ്ടാകുന്ന എൽഡിഎൽ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കുന്നതിന് ഇഞ്ചി വളരെയധികം നല്ലതാണ്.
ജിഞ്ചറോൾ, ഷോഗോൾ, സിംഗറോൺ തുടങ്ങിയ സംയുക്തങ്ങളാൽ സമ്പന്നമായ ഇഞ്ചി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് തിളക്കമുള്ള ചർമം പ്രദാനം ചെയ്യുന്നതിന് സഹായിക്കും. ശരീരത്തിൽ ഉണ്ടാകുന്ന എല്ലാത്തരം അണുബാധകളെയും ചെറുക്കാനും ചർമ്മത്തെ ആരോഗ്യമുള്ളതും വൃത്തിയുള്ളതും ആക്കി സൂക്ഷിക്കുവാനും ഇഞ്ചിയിൽ അടങ്ങിയ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ സഹായിക്കും.
ആർത്തവ സംബന്ധമായ വേദനയ്ക്കും മലബന്ധത്തിനും വളരെ മികച്ച ഒരു പ്രതിവിധിയാണ് ഇഞ്ചി. രക്തത്തിൽ അടങ്ങിയ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പ്രമേഹം ഉള്ളവരിലെ ഇൻസുലിൻ പ്രതികരണം നിയന്ത്രിക്കുന്നതിനും ഇഞ്ചി സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക