അമിതാഭ് ബച്ചന്റെ വസതി സന്ദര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ മുംബൈയിലെത്തിയതാണ് മമതാ. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഭാരത് രത്ന’ എന്നാണ് അമിതാഭ് ബച്ചനെ മമത ബാനർജി സ്നേഹപൂർവ്വം വിശേഷിപ്പിച്ചത്.
ബച്ചന് രക്ഷാബന്ധനോടനുബന്ധിച്ച് മമതാ ബാനര്‍ജി രാഖിയും കെട്ടിനല്‍കുകയും ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഭാരത് രത്ന’ എന്ന് ബച്ചനെ മമത ബാനര്‍ജി വിശേഷിപ്പിക്കുകയും ചെയ്തു. ജയ ബച്ചന്, അഭിഷേക് ബച്ചന്, ഐശ്വര്യ റായ് ബച്ചന്, മകള്‍ ആരാധ്യ ബച്ചന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് ധാരാളം സംഭാവനകള്‍ നല്കിയവരാണ് ബച്ചന് കുടുംബമെന്ന് മമതാ ബാനര്‍ജി പറഞ്ഞു. ദുര്‍ഗാ പൂജയിലും കൊല്‍ക്കത്തയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലും പങ്കെടുക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി, അമിതാബ് ബച്ചനെ ക്ഷണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക