എറണാകുളം ജനറൽ ആശുപത്രിയിൽ മുതിർന്ന ഡോക്ടർക്ക് എതിരെയുള്ള ലൈംഗികാരോപണ പരാതിയിൽ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശം നൽകി. സമൂഹമാധ്യമത്തിൽ വനിത ഡോക്ടർ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു ആരോഗ്യമന്ത്രിയുടെ ഇടപെടൽ. സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയ മന്ത്രി പരാതി മറച്ചുവെച്ചുവോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ കൃത്യമായി അറിയാൻ അന്വേഷണം നടത്തണമെന്നും ആരോഗ്യവകുപ്പിനോട് നിർദ്ദേശിച്ചു
ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗത്തിനാണ് അന്വേഷണ ചുമതല. ആശുപത്രി സൂപ്രണ്ടിനും ആരോഗ്യവകുപ്പ് ഡയറക്ടർക്കും വനിതാ ഡോക്ടർ പരാതി ഇ-മെയിൽ വഴി നൽകിയിട്ടുണ്ട്. പരാതി പരിശോധിച്ച ശേഷം പോലീസിന് കൈമാറുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 2019ൽ ഹൗസ് സർജൻസി ചെയ്യുമ്പോൾ സീനിയർ ഡോക്ടർ ബലമായി മുഖത്ത് ചുംബിച്ചു എന്നായിരുന്നു ഫേസ്ബുക്കിൽ വനിതാ ഡോക്ടർ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക