ജീത്തു ജോസഫിന്റെ സംവിധാനത്തിലുള്ള മോഹൻലാല്‍ ചിത്രം ‘നേരിൽ’ മോഹൻലാല്‍ ജോയിൻ ചെയ്തു. ഒരു കോര്‍ട്ട് സസ്പെൻസ് ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘നേര്’.
ചിത്രത്തിന്റെ പൂജാ ചിത്രങ്ങള്‍ മോഹൻലാല്‍ തന്നെ പങ്കുവെച്ചിരുന്നു. നിങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും അഭ്യര്‍ഥിക്കുന്നുവെന്നും ഫോട്ടോയ്ക്കൊപ്പം മോഹൻലാല്‍ കുറിച്ചിരിക്കുന്നു. ‘നീതി തേടുന്നു’വെന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. ശാന്തി മായാദേവിയും ജീത്തുവും ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. വിഷ്ണു ശ്യാമാണ് സംഗീത സംവിധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക