പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകിയ തെരുവ് നായ്ക്കളെ തിരിച്ചറിയുന്നതിനായി കഴുത്തിൽ പച്ചനിറം സ്പ്രേ പെയിന്റ് ചെയ്യുവാൻ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ ഈ തീരുമാനത്തിൽ നേരിയ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്.
കഴുത്തിനു പകരം നായ്ക്കളുടെ നെറ്റിയിലാണ് പച്ച പെയിന്റ് അടിക്കുന്നത്. തെരുവുനായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിന് സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിച്ചിരുന്നു.
ജില്ലാതലങ്ങളിൽ പദ്ധതി ഈയാഴ്ച തുടങ്ങും. തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞദിവസം പദ്ധതിക്ക് തുടക്കമിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക