നമ്മളിൽ ഭൂരിഭാഗം പേരും നേരിടുന്ന ഒരു പ്രശ്നം ആണ് അമിത വണ്ണം. അമിതവണ്ണം കുറയ്ക്കാൻ പല പരീക്ഷങ്ങളും നടത്തി മടുത്തവരാകും നമ്മൾ. എന്നാൽ ഭക്ഷണത്തിലെ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ വണ്ണം കുറയ്ക്കാൻ സാധിക്കും. ചില പാനീയങ്ങൾ കുടിക്കുന്നതും അമിത വണ്ണം തടയാൻ സാധിക്കും.
വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ ഏതൊക്കെ എന്ന് അറിയാം
മഞ്ഞള്‍ വെള്ളം- മഞ്ഞളില്‍ ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഇവ ശരീരത്തിന്റെ വീക്കം കുറയ്ക്കുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാനും ഗുണം ചെയ്യും. ചെറുചൂടുള്ള വെള്ളത്തില്‍ മഞ്ഞള്‍പ്പൊടി,തേന്‍, നാരങ്ങ എന്നിവ കലര്‍ത്തി ദിവസവും രാവിലെ കുടിക്കാവുന്നതാണ്. ഇത് ദഹനത്തിന് സഹായിക്കും. കൂടാതെ മെറ്റബോളിസം വര്‍ധിപ്പിച്ച് വയര്‍ കുറയ്ക്കാനും മഞ്ഞൾ വെള്ളം സഹായിക്കുന്നു.
നെയ്യും ചൂടുവെള്ളവും- പല ആരോഗ്യ ഗുണങ്ങളുമുളള ഒന്നാണ് നെയ്യ്. ശരീരഭാരം കുറയ്ക്കാനും നെയ്യ് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ചെറുചൂടുള്ള വെള്ളത്തില്‍ നെയ്യ് കലര്‍ത്തി കുടിക്കുന്നത് ദഹനത്തിനും മെറ്റബോളിസത്തിനും സഹായിക്കുന്നു. വെള്ളത്തില്‍ നെയ്യ് കലര്‍ത്തി കുടിക്കുന്നതിലൂടെ വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നും. ഇത് നിങ്ങളുടെ കലോറി ഉപഭോഗം ഗണ്യമായി കുറയ്ക്കും. ശ
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ -ശരീരഭാരം കുറയ്ക്കാന്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വളരെയധികം ഗുണം ചെയ്യും. ആപ്പിള്‍ സിഡെര്‍ വിനെഗറും തേനും ചെറുനാരങ്ങാനീരും ചെറുചൂടുള്ള വെള്ളത്തില്‍ കലക്കി കുടിക്കുന്നത് വയറു വീര്‍ക്കുന്നതിനെ ഇല്ലാതാക്കും. കൊഴുപ്പിനെ ഇല്ലാതാക്കാനും ഇത് സഹായിക്കും.
നാരങ്ങ വെള്ളം- ദിവസം ആരംഭിക്കാന്‍ നാരങ്ങ വെള്ളം വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരളമായി കാണപ്പെടുന്നു, ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷം നാരങ്ങാവെള്ളം കുടിക്കൂന്നതിലൂടെ ശരീരത്തിലെ എല്ലാ വിഷവസ്തുക്കളെയും നീക്കം ചെയ്യും. നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന പെക്റ്റിന്‍ എന്ന ഫൈബറും ഈ പാനീയത്തിൽ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക