ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. കരളൾ രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും പിത്തരസം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. കരൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ദഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. അതിനാൽ കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണക്രമം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കരളിന്റെ ആരോഗ്യത്തിനായി നിരവധി ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
കരളിനെ ആരോഗ്യത്തോടെ നിലനിർത്താൻ ക്യാബേജ് നല്ലൊരു പച്ചക്കറിയാണ്. ക്യാബേജ് വിറ്റാമിൻ സി, സൾഫർ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ക്യാബേജ് ജ്യൂസിൽ ‘ഇൻഡോൾ-3 കാർബണൈൽ’ എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ വിഷവിമുക്തമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
കരളിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന സൂപ്പർ ഫുഡാണ് ഓട്സ്. ഓട്സിലെ ബീറ്റ-ഗ്ലൂക്കൻ കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു. കരളിന്റെ ആരോഗ്യത്തിന് ബ്ലൂബെറി കഴിക്കുന്നതും ഗുണം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻസ് കരളിനെ നീർക്കെട്ടിൽ നിന്ന് സംരക്ഷിക്കുന്നു
ആന്റിഓക്സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി പതിവായി കഴിക്കുന്നത് കരളിന് വളരെ നല്ലതാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത കുറയ്ക്കാനും വെളുത്തുള്ളി സഹായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക