ആരാധകർ ഏറെ കാത്തിരുന്ന ഷാരൂഖ് ചിത്രമാണ് ജവാൻ. 300 കോടി ബജറ്റിൽ ആറ്റ്ലി ഒരുക്കിയ ചിത്രത്തിൽ നായികയായി എത്തുന്നത് നയൻതാരയാണ്. ചിത്രത്തിൽ പ്രിയാമണിയും ദീപിക പദുക്കോണും, വിജയ് സേതുപതിയും എത്തുന്നുണ്ട്.
ജവാനിൽ അഭിനയിക്കാൻ ഷാരുഖ് ഖാൻ 100 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. ഇതിന് പുറമെ കളക്ഷന്റെ 60 ശതമാനവും ഷാരുഖിന് ലഭിക്കും. വിജയ് സേതുപതിയുടെ പ്രതിഫലം 21 കോടി രൂപയാണ്. വിജയ് സേതുപതിയുടെ ആദ്യ ബോളിവുഡ് ചിത്രവുമാണ് ജവാൻ. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് ലഭിച്ചത് 10 കോടി രൂപയാണ്. ചെന്നൈ എക്സ്പ്രസിന് ശേഷം ഷാരുഖ് ഖാനും പ്രിയാമണിയും ഒന്നിക്കുന്ന ചിത്രത്തിൽ പ്രിയാമണി വാങ്ങിയ പ്രതിഫലം 2 കോടി രൂപയാണ് എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം ദീപിക പദുക്കോണിന്റെ പ്രതിഫലത്തെ കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. സാധാരണനിലയിൽ താരം ഒരു ചിത്രത്തിനായി വാങ്ങുന്നത് 15 മുതൽ 30 കോടി രൂപ വരെയാണ്. ജവാന് വേണ്ടി അതിൽ കൂടുതൽ വാങ്ങിയോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക