മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് 72 മത് പിറന്നാൾ ആഘോഷിക്കുകയാണ്. രാഷ്ട്രീയ സിനിമ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് രംഗത്ത് വരുന്നത്. ഓഗസ്റ്റ് അവസാന ആഴ്ചയോടെ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ലോകമെമ്പാടും 25000ത്തോളം പേർക്ക് രക്തം ദാനം ചെയ്യുന്ന പ്രവർത്തിക്ക് തുടക്കം കുറിച്ചിരുന്നു.
ഇപ്പോഴിതാ പ്രിയതാരം ജയസൂര്യ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് ജയസൂര്യ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചത്. കലയിലും ജീവിതത്തിലും വഴികാട്ടിയായി മുൻപേ നടക്കുന്ന പ്രിയ ഗുരുനാഥന് ജന്മദിനാശംസകൾ എന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ജയസൂര്യ അറിയിച്ചു.
മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ജയസൂര്യ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം;
“മലയാളിയുടെ മനം നിറച്ച് കലയിലും ജീവിതത്തിലും വഴികാട്ടിയായ് മുൻപേ നടക്കുന്ന പ്രിയഗുരുനാഥന് ഹൃദയത്തിൽ നിന്നും ജന്മദിനാശംസകൾ”.
പ്രതികരിക്കാൻ ഇവിടെ എഴുതുക