മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരജോഡികളായ ജയറാമും പാർവതിയും ജീവിതയാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 31 വർഷം. സംഭവബഹുലമായ പ്രണയകാലത്തിനൊടുവിൽ 31 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് മലയാളി പ്രേക്ഷകരുടെ സ്വന്തം പാർവ്വതി ജയറാമിന്റെ സ്വന്തം അശ്വതിയായി മാറിയത്.
1988 ൽ പുറത്തിറങ്ങിയ പത്മരാജന്റെ അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാം സിനിമയിലെത്തുന്നത്, ചിത്രത്തിൽ പാർവ്വതിയുടെ സഹോദരന്റെ വേഷമാണ് ജയറാം കൈകാര്യം ചെയ്തത്. പിന്നീട് വിറ്റ്നസ്, പൊന്മുട്ടയിടുന്ന താറാവ് എന്നീ ചിത്രങ്ങളിലിരുവരും ഒന്നിച്ചഭിനയിച്ചുവെങ്കിലും 1989 ൽ കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പെരുവണ്ണാപുരത്തെ പുരത്തെ വിശേഷങ്ങൾ എന്ന ചിത്രത്തിലാണ് ഇരുവരും ജോഡികളായത്.
പിന്നീട് സത്യൻ അന്തിക്കാടിന്റെ തലയണമന്ത്രം എന്ന സിനിമയിലഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. പതിനഞ്ചോളം ചിത്രങ്ങളിൽ ഈ ഭാഗ്യ ജോഡികൾ ഒരുമിച്ച് വേഷമണിഞ്ഞിട്ടുണ്ട്. കാളിദാസ് ജയറാം, മാളവിക ജയറാം എന്നിവരാണ് മക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക