കോട്ടയം: പുതുപ്പള്ളിയിൽ നാളെ വോട്ടെണ്ണൽ. കോട്ടയം ബസേലിയോസ് കോളേജിലെ കേന്ദ്രത്തിൽ നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. രാവിലെ 8.15ഓടെ തന്നെ ആദ്യ ഫലസൂചനകൾ വന്നുതുടങ്ങുമെന്നാണ് വിവരം.
20 മേശകളാണ് വോട്ടെണ്ണലിനായി ഒരുക്കിയിരുക്കുന്നത്. 14 മേശകളിൽ വോട്ടിംഗ് മെഷീനുകളും 5 മേശകളിൽ അസന്നിഹിത വോട്ടുകളും ഒന്നിൽ സർവീസ് വോട്ടുകളുമാണ് എണ്ണുക. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങൾ പൂർത്തിയാകും.
അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിൽ എണ്ണുന്നത്. അയർക്കുന്നം എണ്ണി കഴിയുന്നതോടെ ആദ്യഫല സൂചനകൾ പുറത്തുവന്നു തുടങ്ങും. വോട്ടെണ്ണൽ തുടങ്ങി രണ്ടു മണിക്കൂറിനകം ഫലം അറിയാനാകുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നകത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക