വെറുംവയറ്റില്‍ ഓട്മീല്‍ വെള്ളം കുടിക്കുന്നതാണ് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ നല്ലതെന്നും ന്യൂട്രീഷ്യന്മാര് പറയുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫൈബറാണ് ഇതിന് സഹായിക്കുന്നത്. ഇവ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നതിനൊപ്പം നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടും.
ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഓട്മീലില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന സിങ്ക്, ഫൈബര്‍ തുടങ്ങിയ പോഷകങ്ങള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വെറുംവയറ്റില്‍ ഓട്മീല്‍ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിലെ നല്ല ബാക്ടീരിയെ വളര്‍ത്താനും സഹായിക്കും. കൂടാതെ ഫൈബര്‍ ധാരാളം അടങ്ങിയ ഓട്മീല്‍ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഇവ കുടിക്കാവുന്നതാണ്.
എന്താണ് ഓട്മീല്‍ വെള്ളം എന്നാണോ ആലോചിക്കുന്നത്? പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഓട്സ് ഉപയോഗിച്ചുള്ള പാനീയം തന്നെയാണ് ഓട്മീല്‍ വെള്ളം. അതായത് പാകം ചെയ്യാത്ത ഓട്സ് ഇട്ട വെള്ളം ആണ് ഓട്മീല്‍ വെള്ളം. ഓട്സിന്റെ എല്ലാ ഗുണങ്ങളും ഈ വെള്ളത്തില്‍ ചേരും. ഇതിനായി തലേന്ന് രാത്രി വെള്ളത്തില്‍ ഓട്സ് ചേര്‍ക്കുകയാണ് ചെയ്യേണ്ടത്. ഇവ ഫ്രിഡ്ജില്‍ സൂക്ഷിച്ചുവയ്ക്കാം. രാവിലെ ഇവ ബ്ലന്ററില്‍ ഒന്ന് അടിച്ചെടുക്കാം. വേണമെങ്കില്‍ പഞ്ചസാരയോ, കറുവാപ്പട്ടയോ ചേര്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക