നാസർ ഇരുമ്പിളിയം എന്ന സംവിധായകൻ ഷഹീൻ സിദ്ദീഖ്, ഉണ്ണി നായർ ലാൽ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി അവതരിപ്പിക്കുന്ന ചിത്രമാണ് ‘മഹൽ’. ഡോക്ടർ അർജുൻ പരമേശ്വർ ആർ, ഡോക്ടർ ഹാരിസ് കെ ടി എന്നിവർ ചേർന്ന് ഐമാക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്.
അബു വളയംകുളം, നാദി ബക്കർ, ലത്തീഫ് കുറ്റിപ്പുറം, ഉഷ പയ്യന്നൂർ, ക്ഷമ കൃഷ്ണ, സുവർണ്ണ, രജനി എടപ്പാൾ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡോക്ടർ ഹാരിസ് കെ ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. വിവേക് വസന്ത ലക്ഷ്മിയാണ് ചായാഗ്രഹണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക