ഉപതെരഞ്ഞെടുപ്പിലെ തന്റെ വിജയം അപ്പയുടെ 13മത്തെ വിജയമാണ്. അപ്പയെ സ്നേഹിച്ച എല്ലാ പുതുപ്പള്ളിക്കാരുടെയും വിജയമാണ്. തനിക്ക് വേണ്ടി വോട്ട് ചെയ്ത പുതുപ്പള്ളിക്കാർക്ക് നന്ദി പറയുന്നു. പുതുപ്പള്ളിയിൽ ചരിത്ര ഭൂരിപക്ഷം നേടി വിജയിച്ച ചാണ്ടി ഉമ്മൻ പറഞ്ഞു. ചരിത്രവിജയം നേടിയതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“വോട്ട് ചെയ്തവരും അല്ലാത്തവരും സമന്മാരാണ്. നമുക്ക് പുതുപ്പള്ളിയുടെ വളർച്ചയ്ക്ക് ഒരുമിച്ച് നിന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കാം. കഴിഞ്ഞവർഷം വരെ അപ്പയുടെ അടുത്ത് വന്ന് ആർക്കും പ്രശ്നങ്ങൾ പറയാമായിരുന്നു. അതുപോലെ ഞാനും പാർട്ടിയും കയ്യെത്തുന്ന ദൂരത്ത് പുതുപ്പള്ളികാരുടെ കൂടെയുണ്ടാകും. സോണിയാഗാന്ധി, രാഹുൽഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങി എല്ലാ കോൺഗ്രസ് നേതാക്കൾക്കും നന്ദി പറയുന്നു. ഇതിനുപുറമേ എ കെ ആന്റണിക്കും നന്ദി പറയുന്നു. കഴിഞ്ഞ മാസങ്ങളിൽ ഞങ്ങൾക്കും കുടുംബത്തിനും നൽകിയ പിന്തുണ വലുതാണ്. കെസി വേണുഗോപാൽ, വി ഡി സതീശൻ, കെ സുധാകരൻ തുടങ്ങിയ എല്ലാ നേതാക്കൾക്കും നന്ദി പറയുന്നു.” ചാണ്ടി ഉമ്മൻ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക