പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെണ്ണിയപ്പോള്‍ ചാണ്ടി ഉമ്മന്റെ ലീഡ് 1000 കടന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ചാണ്ടി ഉമ്മന്‍ 580 വോട്ടിന്റെ ലീഡായിരുന്നു. 1210 വോട്ടാണ് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍ ലഭിച്ചത്.
എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന് 630 വോട്ടാണ് ലഭിച്ചത്. ബി.ജെ.പി സ്ഥാനാർഥി ലിജിന്‍ 101വോട്ടുകളാണ് ലഭിച്ചത്. 2491 പോസ്റ്റൽ വോട്ടുകളിലാണ് 1210 വോട്ടുകളും ചാണ്ടി ഉമ്മൻ നേടിയത്.
പോസ്റ്റല്‍ വോട്ടിന് ശേഷം അയർകുന്നം പഞ്ചായത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങി. ശേഷം, അകലക്കുന്നം, കൂരോപ്പട, മണർക്കാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം എന്നീ പഞ്ചായത്തുകളാണ് എണ്ണുക. കോട്ടയം ബസേലിയസ് കോളേജിലാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്നത്.
ആകെ 20 മേശകളാണ് വോട്ടെണ്ണലിന് സജീകരിച്ചിരിക്കുന്നത്. 14 മേശകളില്‍ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളില്‍ അസന്നിഹിത വോട്ടുകളും ഒരു ടേബിളില്‍ സര്‍വീസ് വോട്ടുകളും എണ്ണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക