പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മുടെ ശരീരത്തിന് ചെറുപ്പക്കാരേക്കാൾ കൂടുതൽ ചില വിറ്റാമിനുകളും ധാതുക്കളും ആവശ്യമായി വന്നേക്കാം. ഇത് ഹൃദ്രോഗം, പ്രമേഹം, ഓസ്റ്റിയോപൊറോസിസ് അല്ലെങ്കിൽ ആർത്രൈറ്റിസ് പോലുള്ള ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഉണ്ടാകാതെ സംരക്ഷിക്കുന്നു.
ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് 50 വയസിന് മുകളിലുള്ള ആളുകൾക്ക് ചെറുപ്പക്കാരേക്കാൾ കൂടുതലായി ചില പോഷകങ്ങള്‍ അതായത്, ചില വിറ്റാമിനുകളും ധാതുക്കളും ആവശ്യമായി വന്നേക്കാം. അതിനായി ഭക്ഷണക്രമം ക്രമീകരിക്കാം, അല്ലെങ്കില്‍ വിറ്റാമിൻ അല്ലെങ്കിൽ മിനറൽ സപ്ലിമെന്റുകൾ പോഷകാഹാര വിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരം കഴിയ്ക്കാം. 50 വയസ് കഴിഞ്ഞവര്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.
1. കാൽസ്യം.
കാൽസ്യം, വിറ്റാമിൻ ഡിയുമായി ചേർന്ന്, എല്ലാ പ്രായത്തിലും അസ്ഥികളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. അസ്ഥികളുടെ ബലക്കുറവിന്റെ ഫലമായി പ്രായമായ ആളുകളില്‍ ഒടിവുകള്‍ ഉണ്ടാകാം. അതിനാല്‍, പാലും പാലുൽപ്പന്നങ്ങളും കൊഴുപ്പ് കുറഞ്ഞ മൃദുവായ അസ്ഥികളുള്ള മത്സ്യം, ഇരുണ്ട-പച്ച ഇലക്കറികൾ തുടങ്ങി കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.
2. വിറ്റാമിൻ D
വിറ്റാമിൻ Dയുടെ ഏറ്റവും വലിയ സ്രോതസാണ് സൂരി പ്രകാശം. വിറ്റാമിന്‍ ഡി അടങ്ങിയ പാലും പാലുൽപ്പന്നങ്ങളും, വൈറ്റമിൻ ഡി ഉള്ള ധാന്യങ്ങളും, കൊഴുപ്പുള്ള മത്സ്യങ്ങളും, കൂടാതെ വിറ്റമിൻ ഡി സപ്ലിമെന്റും കഴിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.
3. വിറ്റാമിൻ ബി 6
ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് വിറ്റാമിൻ ബി 6 ഏറെ ആവശ്യമാണ്. ഉരുളക്കിഴങ്ങ്, വാഴപ്പഴം, ചിക്കൻ ബ്രെസ്റ്റ്, ഉറപ്പുള്ള ധാന്യങ്ങൾ എന്നിവയിൽ ഇത് കണ്ടെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക