ഛത്രപതി ശിവജിയുടെ പ്രസിദ്ധമായ വാഗ നഖം ഇന്ത്യയിലേക്ക് തിരികെ എത്തുന്നതായി റിപ്പോർട്ട്. ബ്രിട്ടണ് സര്‍ക്കാരിന്റെ പക്കലായിരുന്നു വാഗ നഖം ഉണ്ടായിരുന്നത്. ശിവാജി അഫ്സല് ഖാനെ വധിച്ച ദിവസത്തിന്റെ വാര്‍ഷികത്തിനാകും വാഗ ഇന്ത്യയിലെത്തുക. ഇത് തിരികെ നല്കാൻ യുകെ അധികൃതരില്‍ സമ്മതിച്ചതായി മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധീർ മുൻഗന്തിവാർ അറിയിച്ചു.
1659 ബീജാപൂര്‍ സുല്‍ത്താന്റെ ജനറലായിരുന്ന അഫ്സല് ഖാനെ വധിക്കുന്നതിനായി ഛത്രപതി ശിവജി ഉപയോഗിച്ച ആയുധമാണ് വാഗ നഖം. പുലിയുടെ നഖത്തോട് സാമ്യമുള്ള ഉരുക്കില്‍ തീര്‍ത്ത കൈയില്‍ ധരിക്കാൻ സാധിക്കുന്ന വിധത്തിലാണ് ആയുധം നിർമിച്ചിരിക്കുന്നത്.
അതേസമയം ശിവജിയുടെ ജഗദംബവാള്‍ അടക്കമുള്ള മറ്റ് വസ്തുക്കളും പരിശോധിക്കും എന്നും അവയും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും എന്നും മന്ത്രി സുധീർ മുൻഗന്തിവാർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക