ഇന്ത്യയിൽ ആദ്യമായി ട്രാൻസിറ്റ് കാർഡ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. 2023 ഫിൻടെക്ക് ഫെസ്റ്റിലാണ് എസ്ബിഐ കാർഡ് അവതരിപ്പിച്ചത്. വൺ നേഷൻ വൺ കാർഡ് എന്ന ദേശീയ വീക്ഷണത്തിന്റെ ഭാഗമായാണ് നടപടി
എന്താണ് ട്രാൻസിറ്റ് കാർഡ് എന്ന് അറിയാം
റുപ്പേ നാഷ്ണൽ കോമൺ മൊബിളിറ്റി പ്രീപെയ്ഡ് കാർഡാണ് ഇത്. ഈ കാർഡ് കൈയിലുള്ളവർക്ക് രാജ്യത്തെവിടേയും മെട്രോ, ബസ്, ജലഗതാഗതം, പാർക്കിംഗ് എന്നിവയ്ക്കായി വരി നിന്ന് ടിക്കറ്റെടുത്ത് സമയം കളയേണ്ട എന്നതാണ് വലിയ നേട്ടം. നേരെ സ്കാനറിലൂടെ ടിക്കറ്റിന് പകരം സ്കാൻ ചെയ്ത് ഉപയോഗിക്കാം. ചില ഓൺലൈൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും എസ്ബിഐയുടെ ട്രാൻസിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാട് നടത്താം.
കാർഡിന്റെ ഉപയോഗം അറിയാം
പല സംസ്ഥാനങ്ങളിലും മെട്രോ ഉപയോക്താക്കൾക്കായി ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ കാർഡുകളുണ്ട്. ചിലയിടങ്ങളിൽ ബസിലും യാത്ര ചെയ്യാൻ കാർഡുകളുണ്ട്. എന്നാൽ മെട്രോ കാർഡുകൾ പലപ്പോഴും വേറെ ഒരിടത്തും എടുക്കില്ല. എസ്ബിഐ ട്രാൻസിറ്റ് കാർഡ് വരുന്നതോടെ റെയിൽ, റോഡ്, ജലഗതാഗതം, മെട്രോ എന്നിവയ്ക്കും എസ്ബിഐ കാർഡ് ഉപയോഗിക്കാം എന്നതും എളുപ്പമുള്ള കാര്യമാണ്. ഓരോന്നിനും പ്രത്യേകം കാർഡ് വാങ്ങി പണം നഷ്ടമാകില്ല.
കാർഡ് എവിടെ നിന്ന് സ്വന്തമാക്കാം എന്നറിയാം
രാജ്യത്തെ വിവിധ എസ്ബിഐ ബ്രാഞ്ച് വഴി ട്രാൻസിറ്റ് കാർഡ് സ്വന്തമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക