തിരുവനന്തപുരം: പുതുപ്പള്ളിയില്‍ വിജയം നേടിയ ചാണ്ടി ഉമ്മൻ തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ. നിയമസഭാ സെക്രെട്ടറിയേറ്റാണ് ഇക്കാര്യം അറിയിച്ചത്. 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തിയത്. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ ജയം.
യുഡിഎഫ് ആകെ 80,144 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് 42,425 വോട്ടുകള്‍ സ്വന്തമാക്കി. എന്നാല്‍ ആകെ 6558 നേടാനെ ബിജെപിക്ക് കഴിഞ്ഞുള്ളു. 59.6 ശതമാനം വോട്ട് യുഡിഎഫ് നേടിയപ്പോള്‍ 31.78 ശതമാനം എല്‍ഡിഎഫിന് ലഭിച്ചു. ബിജെപി 4.92 ശതമാനത്തിലേക്ക് കൂപ്പുകുത്തി.
ഇത് അപ്പയുടെ പതിമൂന്നാം വിജയമാണെന്നാണ് വിജയതിനുശേഷം ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. ‘എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഭംഗം വരുത്തില്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. വികസനതുടര്‍ച്ചയ്ക്ക് വേണ്ടിയാണ് പുതുപ്പള്ളി വോട്ട് ചെയ്തത്. വികസനവും കരുതലുമായി അമ്പത് വര്‍ഷക്കാലം ഉമ്മന്‍ചാണ്ടി ഇവിടെ ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ച ഇവിടെ ഉണ്ടാവും’, ചാണ്ടി ഉമ്മന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക