കെ സി വേണുഗോപാൽ തന്റെ സഹോദരനാണെന്നും അദ്ദേഹം തന്നെ ദ്രോഹിച്ചിട്ടില്ലെന്നും വ്യക്തമാക്കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. CWC പുനസംഘടനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
വേണുഗോപാലുമായി പരസ്പരം മെച്ചപ്പെട്ട ബന്ധമാണ് ഉള്ളത് എന്നും അദ്ദേഹം തനിക്കെതിരെ നിൽക്കുമെന്ന് താൻ വിശ്വസിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞത്. കെ സി വേണുഗോപാൽ ഉന്നത സ്ഥാനങ്ങളിൽ എത്തുന്നതിൽ തനിക്ക് സന്തോഷം മാത്രമാണുള്ളത്. തനിക്കെതിരെ പറഞ്ഞാലും കെ മുരളീധരനെതിരെ താൻ ഒന്നും പറയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പാർട്ടി പല പദവികളും തനിക്ക് നൽകിയിട്ടുണ്ട്. CWC അംഗത്വത്തിൽ മനസ്സിൽ നീരസം ഉണ്ടായിരുന്നു. താഴേത്തട്ടു മുതൽ പ്രവർത്തിച്ചു ഉന്നത സ്ഥാനങ്ങളിൽ എത്തിയ ആളാണ് താൻ. താൻ ആർക്കും അപ്രാപ്യനല്ല. കഴിഞ്ഞ രണ്ടു വർഷമായി പദവികൾ ഇല്ല. എന്നിട്ടും ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിക്കുകയാണ്. പദവികൾ ഇല്ലെങ്കിലും നാളെയും അത് തുടരും. CWCയിൽ ഇടം നേടിയവർ എല്ലാം അർഹരും യോഗ്യരുമാണ്. സ്ഥിരം ക്ഷണിതാവ് ആയാണ് തന്നെയും ഉൾപ്പെടുത്തിയത്. ഇതിൽ നേതൃത്വത്തോട് നന്ദി പറയുന്നു എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക