അവതാരകയായി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് രഞ്ജിനി ഹരിദാസ്. അവതാരകയായി തുടങ്ങിയ താരം പിന്നീട് സിനിമ അഭിനയത്തിലും തന്റെ കഴിവ് തെളിയിച്ചു. ഇപ്പോൾ അവതാരികയായി സജീവമല്ലാത്ത രഞ്ജിനി സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ കാമുകൻ ശരത്തിനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ച് വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.”ഭാവി എന്താണ് കരുതിവച്ചതെന്ന് അറിഞ്ഞിരുന്നെങ്കിൽ” എന്ന ക്യാപ്ഷനോടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ദുബായിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ നിന്ന് എടുത്ത ചിത്രങ്ങളിൽ വെളുത്ത നിറത്തിലുള്ള ടോപ്പും നീല പാന്റും ധരിച്ചാണ് രഞ്ജിനി പ്രത്യക്ഷപ്പെട്ടത്. കറുപ്പ് ടീഷർട്ടും പാന്റും ആണ് ശരത്തിന്റെ വേഷം.
നിരവധി പേരാണ് ചിത്രങ്ങൾക്ക് രസകരമായ കമന്റുകളുമായി എത്തിയത്. ഇതിന്റെ ഭാവി കല്യാണം തന്നെയാകും, നിങ്ങളുടെ വിവാഹത്തിനായി കാത്തിരിക്കുന്നു, കട്ട വെയിറ്റിംഗ് എന്നിങ്ങനെയാണ് ആരാധകർ ചിത്രങ്ങൾക്ക് നൽകിയ കമന്റുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക