ജമ്മു കശ്മീരില്‍ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ നാല് പേര് മരിച്ചതായി റിപ്പോർട്ട്. റംബാന്‍ ജില്ലയിലെ ബനിഹാല്‍ മേഖലയിലെ ഷേര്‍ ബീബിക്ക് സമീപമാണ് അപകടമുണ്ടായത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന ട്രക്ക്, വലിയ പാറയില്‍ ഇടിച്ച് റോഡില്‍ നിന്ന് തെന്നിമാറുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ട്രക്ക്, താഴ്ച്ചയിലേക്ക് മറിഞ്ഞെന്നും വാഹനത്തിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടെന്നും അധികൃതർ അറിയിച്ചു. ഗാര്‍ഹിക ആവശ്യത്തിനായി ട്രക്കില്‍ കൊണ്ടുപോകുകയായിരുന്ന ആറോളം കന്നുകാലികളും അപകടത്തില്‍ ചത്തു.
അതേസമയം, മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
‘കിഷ്ത്വരി പഥേര്‍ ബനിഹാളില്‍ മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ എന്‍എച്ച് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ട്രാഫിക് കണ്ട്രോള് യൂണിറ്റുകളില്‍ നിന്ന് വിവരം ലഭിക്കാതെ എന്‍എച്ച് 44 ല്‍ യാത്ര ചെയ്യരുതെന്ന് ജനങ്ങളോട് നിര്‍ദ്ദേശിക്കുന്നു’ ട്രാഫിക് ഉദ്യോഗസ്ഥന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക