തന്റെ പ്രിയ സുഹൃത്ത് രാജശേഖരന്റെ ആദ്യ സിനിമ സംരംഭമായ പ്രാവിന് ആശംസകൾ നേർന്ന് മെഗാസ്റ്റാർ മമ്മൂട്ടി. വീഡിയോ സന്ദേശത്തിലൂടെയാണ് ചിത്രത്തിന് ചിത്രത്തിന് ആശംസകൾ നേർന്നു മെഗാസ്റ്റാർ മമ്മൂട്ടി എത്തിയത്. സി ഇ ടി സിനിമാസിന്റെ ബാനറിൽ രാജശേഖരൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘പ്രാവ്’. പത്മരാജന്റെ കഥയെ അടിസ്ഥാനമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച ചിത്രം രാജശേഖരന്റെ ആദ്യ സിനിമ സംരംഭമാണ്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങൾക്കും വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. നാളെ ചിത്രം കേരളത്തിൽ റിലീസ് ചെയ്യും. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ മനോഹര ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകൻ ബിജിപാൽ ആണ്.
അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബു മോൻ, തകഴി രാജശേഖരൻ, ആദർശരാജ, യാമി സോന, അജയൻ തകഴി, ജംഷീന ജമാൽ, നിഷ സാരംഗ്, ഡിനി ഡാനിയേൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക