ലാൽജോസിന്റെ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് വിൻസി അലോഷ്യസ്. വളരെ കുറച്ച് സിനിമകളിലൂടെ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ വിൻസിക്ക് കഴിഞ്ഞു. മെലിഞ്ഞ് സുന്ദരിയായ തന്റെ മേക്കോവർ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിൻസി.
“തന്റെ ആ വലിയ ദിവസത്തിനു വേണ്ടിയുള്ള മേക് ഓവർ” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രം വളരെ പെട്ടെന്നാണ് ജനശ്രദ്ധ ആകർഷിച്ചത്. 2022ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ താരമാണ് വിൻസി അലോഷ്യസ്. ഇന്ന് വൈകുന്നേരം ആറുമണിക്ക് തിരുവനന്തപുരം നിശാഗന്ധിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുക.
ചുരുണ്ട മുടിയുണ്ടായിരുന്ന താരത്തിന്റെ മുടിയിലെ മാറ്റം ആരാധകരെ നിരാശപ്പെടുത്തി എന്നത് കമന്റുകളിൽ വ്യക്തം. വിൻസിയോടുള്ള സ്നേഹവും പരിഗണനയും എല്ലാം നിറഞ്ഞുനിൽക്കുന്നതാണ് ചിത്രത്തിന് ലഭിക്കുന്ന കമന്റുകൾ.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക