കഴിഞ്ഞമാസം പത്തിനാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവിനും കുഞ്ഞ് ജനിക്കുന്നത്. ഇപ്പോഴിതാ പ്രസവം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ ആര്യ ഔദ്യോഗിക തിരക്കുകളിലേക്ക് മടങ്ങി എത്തിയിരിക്കുന്നു. കൈക്കുഞ്ഞുമായി ഓഫീസിലെത്തി ജോലി ചെയ്യുന്ന മേയറുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഗർഭിണി ആയിരിക്കുമ്പോഴും പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വരെയും ഓഫീസിൽ എത്തി തന്റെ ഉത്തരവാദിത്വങ്ങൾ മേയർ കൃത്യമായി നിർവഹിച്ചിരുന്നു. ദുവ ദേവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മകളെ കയ്യിലെടുത്ത് ഫയൽ നോക്കുന്ന മേയറുടെ ചിത്രങ്ങൾക്ക് ‘മനോഹര ചിത്രം’ എന്നാണ് ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക