നടനും മോഡലുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. “എന്നെന്നേക്കുമായുള്ള തുടക്കം, സ്നേഹവും ചിരിയുമായി സന്തോഷകരമായ തുടക്കം” എന്ന കുറിപ്പോടെ താരം തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
കഴിഞ്ഞമാസം 20ന് നടന്ന വിവാഹ നിശ്ചയത്തിന്റെ വിവരം ഷിയാസ് ഇപ്പോഴാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഡോക്ടറായ റഹാനയാണ് ഷിയാസിന്റെ വധു. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്. ‘ഇതെപ്പോൾ സംഭവിച്ചു’, ‘ഒന്നും അറിഞ്ഞില്ലല്ലോ’ എന്നൊക്കെയാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
അതേസമയം കാഞ്ഞങ്ങാട് സ്വദേശിയായ ജിം ട്രെയിനറായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ താരത്തിനെതിരെ ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക