ഒരു ക്ഷേത്രത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിനിടെ ജാതിയുടെ പേരിൽ തന്നെ മാറ്റിനിർത്തി എന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് . ജാതീയമായ വേര്‍തിരിവുണ്ടായതില്‍ അതേവേദിയിൽ വെച്ചുതന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി കോട്ടയത്ത് പറഞ്ഞു.
ക്ഷേത്രത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങിൽ വിളക്ക് കത്തിക്കുന്നതുമായി ബന്ധപ്പെട്ട് നേരിട്ട അനുഭവമാണ് മന്ത്രി പങ്കുവെക്കുന്നത്.
പൂജാരിമാർ പരസ്പരം വിളക്കുകൾ കൈമാറി കത്തിക്കുകയും മന്ത്രിയുടെ ഊഴം എത്തിയപ്പോൾ മന്ത്രിക്ക് നിലത്ത് വിളക്ക് വെച്ച് കൊടുക്കുകയുമാണ് ചെയ്തത് എന്നാണ് മന്ത്രി പറഞ്ഞത്. ഇതിനെതിരെ ആ വേദിയിൽ വെച്ച് തന്നെ പ്രതികരിച്ചുവെന്നും അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക