കൊല്ലം: കൊല്ലത്ത് വൻ കഞ്ചാവ് വേട്ട. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കഞ്ചാവ് ചെടിയും, കഞ്ചാവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. മുണ്ടക്കൽ സ്വദേശി റോബിൻ (33 വയസ്സ്) എന്നയാളെയാണ് 250 ഗ്രാം കഞ്ചാവ് സൂക്ഷിച്ചതിനും കഞ്ചാവ് ചെടി നട്ടുവളർത്തിയതിനും എക്സൈസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ കയ്യിൽ നിന്ന് കഞ്ചാവ് ചില്ലറ വിൽപ്പന നടത്താൻ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് കവറുകൾ, കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസ് എന്നിവയും പിടിച്ചെടുത്തു. 10 വർഷം വരെ കഠിന തടവും ഒരുലക്ഷം രൂപ വരെ പിഴയുമാണ് കഞ്ചാവ് ചെടി നട്ടു വളർത്തിയാൽ കിട്ടുന്ന ശിക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക