തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രൻ കുട്ടിയുമായി ഓഫീസ് ജോലികൾ ചെയ്യുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്ന് പഴയ ഒരു ഉത്തരവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് ഓഫീസ് സമയത്ത് കുട്ടികളെ കൂടെ കൊണ്ടുവരാൻ പാടില്ലെന്നാണ് സർക്കാർ ഉത്തരവ്.
മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ 2018ൽ പുറത്തിറങ്ങിയ ഈ ഉത്തരവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഓഫീസ് സമയത്ത് കുട്ടികളെ കൂടെ കൊണ്ടു വരുന്നതിനാൽ സമയം ഓഫീസ് സമയം നഷ്ടപ്പെടുത്തുന്നതിനും കുട്ടികളുടെ വ്യക്തിത്വ വികസനം ഹനിക്കപ്പെടുന്നതിനും ഓഫീസ് ഉപകരണങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിനും കാരണമായി തീരുമെന്നും ഉത്തരവിൽ പറയുന്നു.
മേൽപ്പറഞ്ഞ കാരണങ്ങളാൽ ഓഫീസിൽ കുട്ടികളെ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും ലൈംഗികിക്കുന്നവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ മേയർ ആര്യ രാജേന്ദ്രൻ കൈക്കുഞ്ഞുമായി ഓഫീസിലെത്തി ജോലി ചെയ്യുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക