നടി കീർത്തി സുരേഷും സംഗീത സംവിധായകൻ അനിരുദ്ധും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ സോഷ്യൽ മീഡിയകളിലെ ചർച്ച. എന്നാലിപ്പോൾ ഈ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് കീർത്തി. ഒരു ദേശീയ മാധ്യമത്തോടായിരുന്നു തന്റെ വിവാഹത്തേക്കുറിച്ച് കീർത്തി വ്യക്തത വരുത്തിയത്.
താനും അനിരുദ്ധും വിവാഹിതരാവുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്ന് കീർത്തി സുരേഷ് പറഞ്ഞു. അനിരുദ്ധ് തന്റെ നല്ല സുഹൃത്ത് മാത്രമാണ്. നടക്കേണ്ട സമയത്ത് വിവാഹം നടക്കുമെന്നും കീർത്തി പറഞ്ഞു.
നേരത്തേ കീർത്തിയുടെ പിതാവും നിർമാതാവുമായ ജി. സുരേഷ് കുമാറും ഈ വാർത്ത നിഷേധിച്ചിരുന്നു. ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക