ചിക്കന്‍ ഷവര്‍മ കഴിച്ച 14കാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതായി റിപ്പോർട്ട്. തമിഴ്നാട്ടിലെ നാമക്കലിലാണ് സംഭവം ഉണ്ടായത്. പിതാവ് റസ്റ്റോറന്റില്‍ നിന്ന് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവരികയും ഇതില്‍ നിന്നും പെണ്‍കുട്ടി ചിക്കന്‍ ഷവര്‍മ കഴിക്കുകയുമായിരുന്നു.
അതേ ദിവസം രാത്രി തന്നെ ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വീട്ടുകാര്‍ പറഞ്ഞു. താമസിയാതെ വീട്ടില്‍ തിരിച്ചെത്തിയെങ്കിലും തിങ്കളാഴ്ച മരിക്കുകയായിരുന്നു.
ഇതേ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച 13 മെഡിക്കല്‍ വിദ്യാര്‍ഥികളും രോഗബാധിതരായി ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക